രാഹുല്‍ ഗാന്ധി കല്‍പ്പറ്റയില്‍ ട്രാക്ടര്‍ റാലി നടത്തി

കല്‍പ്പറ്റ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയെന്ന ആവശ്യമുന്നയിച്ച്‌ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കല്‍പ്പറ്റയില്‍ ട്രാക്ടര്‍ റാലി നടത്തി. മണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി സ്വയം ട്രാക്ടര്‍ ഓടിച്ചുകൊണ്ട് റാലി നടത്തിയത്. കെ.സി. വേണുഗോപാല്‍ എംപിയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം റാലിയില്‍ അണിചേര്‍ന്നു.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്കു വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്ബാടുമുള്ളവര്‍ കാണുന്നുണ്ടന്നും എന്നാല്‍ ഡല്‍ഹിയിലെ നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കാര്‍ഷിക മേഖല കൈക്കലാക്കാന്‍ കുറച്ചുപേര്‍ ശ്രമിക്കുകയാണ്.അതിനവരെ സഹായിക്കുന്നവയാണ് കാര്‍ഷിക നിയമങ്ങളെന്നും ട്രാക്ടര്‍ റാലിക്കു ശേഷം സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ടാണ് രാഹുല്‍ കേരളത്തിലെത്തിയത്. പൂതാടിയിലെ കുടുംബശ്രീ സംഘത്തിലും മേപ്പാടി സ്കൂള്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *