ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സി കരാര്‍ റദ്ദാക്കി

തിരുവനന്തപുരം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പിന്നാലെ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇഎംസിസി- കെഎസ്‌ഐഎന്‍സി ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി.

കമ്ബനിയുമായി കെ.എസ്.ഐ.ഡി.സി.യും കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വ്യവസായ മന്ത്രി ഇ. പി ജയരാജന്‍ എന്നിവര്‍ക്കിതിരെയാണ് പ്രതിപക്ഷം പ്രധാനമായും ആരോപണം ഉന്നയിച്ചത്.

ധാരണാപത്രത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ വിശദമായി പരിശോധിക്കാനും തീരുമാനിച്ചു. ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *