സെമിത്തേരി ബില്‍ : ഓര്‍ത്തഡോക്സ് സഭയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ഓര്‍ത്തഡോക്സ് സഭാ സെമിത്തേരി ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബില്ല് നടപ്പാക്കുന്നതിന് സ്റ്റേ വേണമെന്ന ഓര്‍ത്തഡോക്സ് സഭയുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചിരുന്നു.

സെമിത്തേരി ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

സെമിത്തേരികള്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്. പിന്നീട് അത് നിയമമാക്കി. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയിലെത്തിയത്. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ട് ജസ്റ്റിസ് പി.വി ആശയാണ് സംസ്ഥാന സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം സുപ്രീം കോടതി വിധി മറികടക്കാനുള്ള നീക്കമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *