നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനം അംഗീകരിക്കൂ: കെ മുരളീധരന്‍

കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വയ്‌ക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനം അംഗീകരിക്കൂവെന്നും ഒരു സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വടകരയില്‍ ആര്‍ എം പിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനായുളള ചര്‍ച്ചകള്‍ തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു. വടകരയുടെ കീഴിലുളള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് ഇരുമുന്നണികളും തമ്മില്‍ നടക്കുന്നത്. തന്റെ സജീവ സാന്നിദ്ധ്യം ഏഴിടത്തും വട്ടിയൂര്‍ക്കാവിലും ആവശ്യമാണ്. അങ്ങനെ ഓരോ എം പിമാരും അവരവരുടെ മണ്ഡലങ്ങള്‍ നേക്കിയാല്‍ മാത്രമേ കാര്യമുളളൂവെന്നും ഈ മണ്ഡലങ്ങള്‍ക്ക് പുറമെ മറ്റൊരിടത്തും പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് സര്‍ജറിയല്ല സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് അത്യാവശ്യമായി വേണ്ടത്. അവിടെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണം. ബി ജെ പി- സി പി എം കൂട്ടുകെട്ട് തുറന്നുകാണിക്കും. യു ഡി എഫിന് ഒരു ഉണര്‍വുണ്ട്. എന്നാല്‍ അതിനൊരു ഫലപ്രാപ്‌തിയുണ്ടാകണം. ഇത്തവണ വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *