കെ ടി ജലീല്‍ ചട്ടവിരുദ്ധ നിയമനത്തിന് ഇടപെട്ടെന്ന് പരാതി

തിരുവനന്തപുരം: സർവകലാശാല ചട്ടങ്ങൾ മറികടന്ന് കോളജ് അധ്യാപക നിയമനത്തിൽ മന്ത്രി കെ ടി ജലീല്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജിലെ ലാറ്റിൻ ഭാഷാ അധ്യാപകനെ ഇംഗ്ലീഷ് അധ്യാപകനായി മാറ്റിനിയമിക്കാൻ മന്ത്രി നിർദേശം നൽകിയെന്നാണ് ആരോപണം.

മന്ത്രിയുടെ ചേംബറില്‍ കോളീജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍, കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ത്താണ് കെ ടി ജലീല്‍ നിയമനത്തില്‍ ഇടപെട്ടതെന്നാണ് പരാതി. യുജിസി ചട്ടം അനുസരിച്ച് ഒരു വിഷയത്തില്‍ നിയമനം നടത്തിയാല്‍ മാറ്റി നിയമിക്കാന്‍ കഴിയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *