ഒരു മുന്നണിയോടും അയിത്തമില്ലെന്ന് യാക്കോബായ സഭ

കോ​ല​ഞ്ചേ​രി: ഒ​രു രാ​ഷ്​​ട്രീ​യ മു​ന്ന​ണി​യോ​ടും അ​യി​ത്തം ക​ല്‍​പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ വ​ര്‍​ക്കി​ങ്​ ക​മ്മി​റ്റി തീ​രു​മാ​നം.

സ​ഭ​യെ സ​ഹാ​യി​ച്ച​വ​രെ സ​ഭ സ​ഹാ​യി​ക്കും. ഉ​ചി​ത രാ​ഷ്​​ട്രീ​യ തീ​രു​മാ​നം എ​ടു​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ സ​മി​തി, സ​ഭാ വ​ര്‍​ക്കി​ങ്​ ക​മ്മി​റ്റി, മാ​നേ​ജി​ങ്​ ക​മ്മി​റ്റി, സ​മ​ര​സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്ത​യോ​ഗം ന​ട​ക്കും.

സ​ഭ ന​ട​ത്തു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ള്‍ തു​ട​രാ​നും അ​ഖി​ല മ​ല​ങ്ക​ര പ​ള്ളി പ്ര​തി​പു​രു​ഷ​യോ​ഗം വി​ളി​ച്ച്‌​ ഭാ​വി​പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച്‌ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ട്ര​സ്​​റ്റി ജോ​സ​ഫ് മോ​ര്‍ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ലി​യാ​സ് മോ​ര്‍ അ​ത്താ​നാ​സി​യോ​സ്, സ്ലീ​ബാ​പോ​ള്‍ വ​ട്ട​വേ​ലി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, സി.​കെ. ഷാ​ജി ചു​ണ്ട​യി​ല്‍, അ​ഡ്വ. പീ​റ്റ​ര്‍ കെ. ​ഏ​ലി​യാ​സ്, മി​ഖാ​യേ​ല്‍ റ​മ്ബാ​ന്‍, ദാ​നി​യേ​ല്‍ ത​ട്ടാ​റ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *