റെക്കോഡ് നേട്ടവുമായി ഓഹരി വിപണി

മുംബൈ: ബജറ്റ് ദിനത്തില്‍ റെക്കോഡ് നേട്ടവുമായി ഓഹരി വിപണി. ബജറ്റ് പ്രഖ്യാപനങ്ങളുടെ കരുത്തിലാണ് സെന്‍സെക്‌സ് 2000 പോയന്റിലേറെ കുതിച്ചുയര്‍ന്നത്. നിഫ്റ്റി 14,200 കടന്നു.

സെന്‍സെക്‌സ് 2,314.84 പോയന്റ് ഉയര്‍ന്ന് 48,600.61 ലും നിഫ്റ്റി 646.60 പോയന്റ് നേട്ടത്തില്‍ 14,281.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്‌ഇയിലെ 1902 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 979 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 198 ഓഹരികള്‍ക്ക് മാറ്റമില്ല.

പ്രധാനമായും നേട്ടമുണ്ടാക്കിയത് ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ്. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ഫാര്‍മ ഒഴികെയുള്ള സെക്ടറുകള്‍ ഒരുശതമാനം മുതല്‍ എട്ടു ശതമാനം വരെ നേട്ടമുണ്ടാക്കി. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 2-3ശതമാനം ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *