പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ അന്വേഷണം അട്ടിമറിക്കുന്നതായി പരാതിക്കാരി

ന്യൂഡൽഹി: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ അന്വേഷണം അട്ടിമറിക്കുന്നതായി പരാതിക്കാരി. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരിയായ ഡിവൈഎഫ്ഐ വനിതാ നേതാവ് സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ജനറൽ‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ പരാതിയിൽ ശശിയുടെ ശബ്ദരേഖയുമുണ്ട്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് കാര്യമായി നടപടിയുണ്ടാകില്ലെന്നാണ് സൂചന.

അന്വേഷണത്തിനായി രണ്ടംഗ കമ്മിറ്റിയെയും പാർട്ടി നിയോഗിച്ചിരുന്നു. മന്ത്രി എകെ ബാലനും പികെ ശ്രീമതി ടീച്ചറിനുമായിരുന്നുമായിരുന്നു അന്വേഷണത്തിന്റെ ചുമതല. ഈ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *