മുഖ്യമന്ത്രി പങ്കെടുത്ത കില സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം : കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനുമായി (കില) ചേര്‍ന്ന് സംഘടിപ്പിച്ച ‘പ്രളയാനന്തര പ്രവര്‍ത്തനങ്ങളും നവകേരള സൃഷ്ടിയും’ ഏകദിന ശില്‍പ്പശാലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചില്ലെന്ന് ആക്ഷേപം. ചടങ്ങിന്റെ നോട്ടിസില്‍ മന്ത്രിമാര്‍ക്ക്  താഴെയായി പേര് ഉള്‍പ്പെടുത്തിയെങ്കിലും ക്ഷണക്കത്ത് നല്‍കിയില്ല.

ചടങ്ങിന്റെ നോട്ടിസ് ഏതോ ഉദ്യോഗസ്ഥന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ പ്രതിപക്ഷ നേതാവ് മുഖ്യാതിഥിയാകണമെന്ന കീഴ്വഴക്കം ലംഘിക്കപ്പെട്ടതായും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് പറയുന്നു.
നവംബര്‍ 7നാണ് വെള്ളയമ്പലത്തെ പഞ്ചായത്ത് ഭവനില്‍ ശില്‍പ്പശാല നടന്നത്. ആശംസകള്‍ അര്‍പ്പിക്കുന്നവരുടെ കൂട്ടത്തില്‍ മന്ത്രിമാര്‍ക്ക് താഴെയായി നാലാമതാണ് പ്രതിപക്ഷ നേതാവിന്റെ പേര് നല്‍കിയിരുന്നത്. പഞ്ചായത്തുകളുടെ കണ്‍സോര്‍ഷ്യമാണ് പരിപാടി സംഘടിപ്പിച്ചത്. 40% പഞ്ചായത്തുകളും കോണ്‍ഗ്രസാണ് ഭരിക്കുന്നതെന്നും പ്രളയാനന്തര കേരളം പരിപാടിയായതിനാലാണ് ചടങ്ങ് ബഹിഷ്‌കരിക്കാതിരുന്നതെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *