എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം:കഴക്കൂട്ടം എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ ആര്‍ക്കിടെക്‌ട് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ സ്വദേശിനി അഞ്ജന(21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഭക്ഷണത്തിനായി എത്താത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് വിദ്യാര്‍ത്ഥിനി കട്ടിലില്‍ മരിച്ചു കിടക്കുന്നത് കാണുന്നത്.

അഞ്ജനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൈഗ്രൈന്‍ തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *