മയക്കുമരുന്നുകളുമായി യുവതിയടക്കം 3 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി സിറ്റി ഡാന്‍സാഫും സെന്‍ട്രല്‍ പൊലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയില്‍ ലക്ഷങ്ങള്‍ വില വരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി യുവതിയുള്‍പ്പെടെ മൂന്നു പേരെ പിടികൂടി. കാസര്‍കോഡ്, വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയില്‍ സമീര്‍ വി.കെ (35), കോതമംഗലം, നെല്ലിമറ്റം, മുളമ്ബായില്‍ വീട്ടില്‍ അജ്മല്‍ റസാഖ് (32), വൈപ്പിന്‍, ഞാറക്കല്‍, പെരുമ്ബിള്ളി, ചേലാട്ടു വീട്ടില്‍, ആര്യ ചേലാട്ട് (23) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എം.ഡി.എം.എയും 1.280 കിലോഗ്രാം ഹാഷിഷ് ഓയിലും 340 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കാസര്‍കോഡുകാരനായ സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ നടത്തുന്നയാളാണ്. ഇതിന്‍റെ മറവിലാണ് ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നും നേരിട്ട് കൊണ്ടു വരുന്ന ലഹരിമരുന്നുകള്‍ ഇയാള്‍ വിറ്റഴിക്കുന്നത്. ഒരുഗ്രാം എം.ഡി.എം.എക്ക്​ അയ്യായിരം മുതല്‍ ആറായിരം രൂപ വരെയും ഹാഷിഷ് ഓയില്‍ മൂന്ന്​ മില്ലിഗ്രാമിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെയുമാണ് ഈടാക്കിയിരുന്നത്​. ഈ പ്രദേശത്ത് വലിയൊരു സൗഹൃദവലയം ഇയാള്‍ക്ക് സഹായത്തിനായുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളിലെ ആളുകളും രക്ഷയ്ക്കായി കൂടെയുണ്ട്.

കൊച്ചിന്‍ പൊലീസ് കമ്മീഷണറേറ്റിന്‍റെ ‘ലഹരി മുക്ത കൊച്ചി’ക്കായി മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി ‘യോദ്ധാവ്’ എന്ന വാട്ട്സാപ്പ് സംവിധാനം കഴിഞ്ഞ വര്‍ഷമാണ് ആദ്യമയി കൊച്ചിയില്‍ നടപ്പിലാക്കിയത്. ഈ സംവിധാനത്തി​ന്‍റെ പ്രത്യേകത രഹസ്യവിവരങ്ങള്‍ അയക്കുന്നയാളുടെ വിവരങ്ങള്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല എന്നതാണ്. ഇതുപോലുള്ള മയക്കുമരുന്ന് സംഘങ്ങളെ കണ്ടാല്‍ വീഡിയോ ആയോ, ചിത്രങ്ങളായോ, സന്ദേശങ്ങളായൊ അയക്കാവുന്നതാണ്. മയക്കുമരുന്ന് കള്ളക്കടത്തിനും, ദുരുപയോഗത്തിനും എതിരെ ഫലപ്രദമായ നടപടികളാണ് ഇന്‍സ്പെക്ടര്‍ ജനറലും പൊലീസ് കമീഷണറുമായ നാഗരാജു. ഐ.പി.എസിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്.

ജനുവരിയില്‍ കൊച്ചി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ തൃക്കാക്കര ഭാഗത്ത് നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന 45 ഗ്രാം എം.ഡി.എംയുമായി വെണ്ണല, ചക്കരപറമ്ബ് ഷിഹാബിനെയും മലപ്പുറം കോട്ടക്കല്‍ ജുനൈദിനെയും, എളമക്കര ഭാഗത്തു നിന്നും മലപ്പുറം പൊന്നാനി സ്വദേശികളായ അജ്മല്‍, അനസ് എന്നിവരെ 10 ഗ്രാം എം.ഡി.എം.എ യുമായും, കളമശ്ശേരിയില്‍ അരക്കിലോ ഗ്രാം ഗഞ്ചാവുമായി അങ്കമാലി മാര്‍ട്ടിനെയും അടക്കം അഞ്ചു പേരെ പിടികൂടി റിമാന്‍്റ് ചെയ്ത് തുടര്‍ന്ന് അന്വേഷണം നടത്തി വരുന്നു.

യോദ്ധാവി’ല്‍ കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തില്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഒരു മാസമായി നടത്തിയ ‘രഹസ്യാന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിനും, ഇല്ലായ്മ ചെയ്യുന്നതിനുമായി 100ഓളം പൊലീസ് ഉദ്യോഗസ്ഥരെയും കമ്മീഷണറേറ്റില്‍ വിന്യസിച്ചിട്ടുണ്ട്. ഡപ്യൂട്ടി കമീഷണര്‍ ഐശ്വര്യ ഡോംഗ്രേയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക്ക് അസിസ്റ്റന്‍റ് കമീഷണര്‍ ബിജി ജോര്‍ജ്, സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ വിജയ് ശങ്കര്‍, ഡാന്‍സാഫ് എസ്​.ഐ ജോസഫ് സാജന്‍, സെന്‍ട്രല്‍ എസ്​.ഐ കെ.എക്​സ്​ തോമസ്, വി. വിദ്യ, എസ്​.പി. ആനി, എ.എസ്​.ഐ മണി, എസ്​.സി.പി.ഒ മനോജ് എന്നിവരും ഡാന്‍സാഫിലെയും, എസ്.ഒ.ജി യിലേയും പോലീസുകാരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌.ഐ‌.ആര്‍ രജിസ്റ്റര്‍ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് കമീഷണര്‍ അറിയിച്ചു. കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന്, ഗഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നതായി വിവരം ലഭിച്ചാല്‍ യോദ്ധാവ് വാട്ട്സാപ്പ് 9995966666 എന്ന നമ്ബറിലോ, ഡാന്‍സാഫിന്‍റെ 9497980430 എന്ന നമ്ബറിലോ അയക്കണമെന്നുംഅറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *