ഗാന്ധിജിയുടെ ആശയങ്ങള്‍ ദശലക്ഷക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ദശലക്ഷക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍  ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള​ ട്വീറ്റിലാണ്​ പ്രധാനമന്ത്രിയുടെ അനുസ്​മരണം. 1948 ജനുവരി 30നായിരുന്നു ഗാന്ധി കൊല്ലപ്പെട്ടത്​.

‘മഹാത്മ ബാപ്പുവിന്‍റെ പുണ്യ തിതിയില്‍ ആദരാഞ്ജലികള്‍. അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. രക്തസാക്ഷി ദിനത്തില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഓരോ ഇന്ത്യക്കാരന്‍റെയും ക്ഷേമത്തിനും വേണ്ടി സ്വയംസമര്‍പ്പിച്ച മഹാന്മാരുടെയും മഹികളുടെയും വീരോചിതമായ ത്യാഗങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കുന്നു’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *