ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമായി

ആ​ല​പ്പു​ഴ: പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ആ​ല​പ്പു​ഴ ബൈ​പാ​സ് നാ​ടി​ന്​ സ​മ​ര്‍​പ്പി​ച്ചു. ​ഉ​ച്ച​ക്ക്​ ഒ​ന്നി​ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്​​ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ര്‍​ന്ന്​ വി​ഡി​യോ കോ​ണ്‍​​ഫ​റ​ന്‍​സ്​ വ​ഴിയാണ് ഉ​ദ്​​ഘാ​ട​നം നിര്‍വഹിച്ചത്.

കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ സം​യു​ക്​​ത സം​രം​ഭമാണ് ബൈപ്പാസ് ദേ​ശീ​യ​പാ​ത​യി​ല്‍ കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്ന ആദ്യത്തെ മേല്‍പാലം എന്ന പ്രത്യേകത കൂടി ആലപ്പുഴ ബൈപാസിലെ മേല്‍പാലത്തിനുണ്ട്.

344 കോടിയാണ് ബൈപാസിന്റെ നിര്‍മാണത്തിനായി ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി മുടക്കി. ഇതിന് പുറമേ മേല്‍പാലത്തിനായി റെയില്‍വേയ്ക്ക് ഏഴ് കോടി കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനം അധികമായും ചെലവഴിച്ചു.

1990ല്‍ ​കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്​​ണ​ന്‍ ത​റ​ക്ക​ല്ലി​ട്ട ബൈ​പാ​സ് പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍‍ അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു. ഇ​ട​തു സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ താ​ല്‍പ​ര്യ​മെ​ടു​ത്ത് പ്ര​തി​സ​ന്ധി​ക​ള്‍ ഓ​രോ​ന്നാ​യി ത​ര​ണം ചെ​യ്താ​ണ് നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *