ഇന്ധന വില കുറയണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കണം: വി. മുരളീധരന്‍

കോഴിക്കോട്‌: ഇന്ധനവില വര്‍ധനവില്‍ സംസ്ഥാനത്തെ പഴിചാരി കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍.

ഇന്ധന വില കുറയണം എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കണമെന്ന് വി. മുരളീധരന്‍ പറഞ്ഞു. കേന്ദ്രം ചുമത്തുന്ന നികുതിയിലൂടെ ലഭിക്കുന്ന പണത്തിന്റെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില ഇന്നലെ കൂടുന്നതും ഇന്ന് കുറയുന്നതും അനുസരിച്ചല്ല നമ്മുടെ നാട്ടില്‍ ഇന്ധനവില കുറയുന്നത്. അതിന്‍റെ കൂടെ മറ്റ് പല ഘടകങ്ങളുണ്ട്. പെട്രോളിന്‍റെ വിലയുടെ പകുതിയോളം നികുതിയാണ്. ആ നികുതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നത് ജനങ്ങള്‍ക്ക് പല ആനുകൂല്യങ്ങളായി നല്‍കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അങ്ങനെ ജനങ്ങള്‍ക്ക് വില കുറച്ച്‌ ഇന്ധനം കൊടുക്കണമെന്നുണ്ടെങ്കില്‍ നികുതി കുറച്ച്‌ നല്‍കിയാല്‍ മതിയെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്

ആലപ്പുഴ ബൈപാസ്സിന്‍റെ ഉദ്ഘാടനത്തിന് കെ.സി വേണുഗോപാലിനെ ക്ഷണിക്കാത്ത കാര്യം അറിയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് കൂടുതല്‍ ഇടപെടല്‍ നടത്തിയത് എന്ന് പറയുന്നവര്‍ക്ക് സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുന്നത് എന്നും പറയാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *