നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: വാഗ്വാദത്തിനിടെ യുവാവിനെ കാറിനടിയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

പൊലീസുകാര്‍ ഡ്യൂട്ടിയില്‍ വരുത്തിയ വീഴ്ച സംബന്ധിച്ച് റൂറല്‍ എസ്പി അശോക് കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു നടപടി. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കമെന്ന് ഐജി: മനോജ് എബ്രഹാം പറഞ്ഞു. ആംബുലന്‍സുമായി പൊലീസ് സ്റ്റേഷനില്‍ കയറിയെങ്കില്‍ അതു ഗുരുതര വീഴചയാണെന്നു പറഞ്ഞ ഐജി, വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വരുമെന്നും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *