പുരാണങ്ങളെ ചിലര്‍ തെറ്റിധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

തൃശൂര്‍ : ശാസ്ത്രവും യുക്തിബോധവും വളര്‍ത്തേണ്ടതു മൗലിക ചുമതലയായി രേഖപ്പെടുത്തിയിട്ടുള്ള ഭരണഘടനയ്ക്കു വിരുദ്ധമായി പുരാണങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉത്തരവാദപ്പെട്ട ചിലരെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പുരാതനകാലത്തു പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നതിന്റെ തെളിവാണ് ഗണപതിയെന്നും പശു ഓക്‌സിജന്‍ പുറത്തുവിടുന്ന ജീവിയാണെന്നും ജനിതക ശാസ്ത്രത്തിന്റെ തെളിവാണു കര്‍ണനെന്നും പറയുന്നവര്‍ പുരാണകഥകളെ ചരിത്രമായി ബോധപൂര്‍വം അവതരിപ്പിക്കുകയാണെന്നു പിണറായി പറഞ്ഞു.


ഇതു ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയാണെന്നും പിണറായി ഓര്‍മിപ്പിച്ചു. പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ അനലറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *