കെട്ടിട നികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി മാര്‍ച്ച്‌ 30 വരെ നീട്ടി

തിരുവനന്തപുരം: കെട്ടിട നികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി നീട്ടി. തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിടനികുതി പിഴ കൂടാതെ അടയക്കാനുള്ള സമയപരിധി മാര്‍ച്ച്‌ 30 വരെയാണ് നീ്ട്ടിയത്.

സംസ്ഥാനത്ത് ഭൂമി, കെട്ടിട രജിസ്ട്രേഷന് അധിക നികുതി ചുമത്താനുള്ള ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി, കെട്ടിട രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്ക് രണ്ടു ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനാണ് സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഇപ്പോള്‍ത്തന്നെ കൂടുതലായതിനാലാണ് വര്‍ധന വരുത്താനുള്ള ശുപാര്‍ശ അംഗീകരിക്കേണ്ടെന്ന് ധനവകുപ്പ് തീരുമാനിച്ചത്.

നിലവില്‍ 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്ട്രേഷന്‍ ഫീസുമാണു സര്‍ക്കാര്‍ ഈടാക്കുന്നത്. ഈ നിരക്കു തന്നെ തുടരാനാണു തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *