മദ്യവിലവര്‍ധന: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മദ്യത്തിന്‍റെ വിലവര്‍ധനവില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക്  കത്ത് നല്‍കി.

മുഖ്യമന്ത്രിയെ കൂടാതെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, ബെവ്കോ എം.ഡി. എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം.

അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധിച്ചെന്ന ന്യായീകരണം തെറ്റാണ്. മാനദണ്ഡങ്ങളുടെയോ പഠനത്തിന്‍റെയോ അടിസ്ഥാനത്തിലല്ല വില വര്‍ധിപ്പിച്ചത്. ഡിസ്റ്റിലറി ഉടമകളുടെ സഹായിക്കാനാണ് സര്‍ക്കാര്‍ നടപടിയെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *