മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിന്​

തി​രു​വ​ന​ന്ത​പു​രം: 2016 മു​ത​ലു​ള്ള ശ​മ്ബ​ള കു​ടി​ശ്ശി​ക ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ കെ.​ജി.​എം.​സി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ഡോ​ക്​​ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്. ജ​നു​വ​രി 25ന് ​എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്ക് മു​ന്നി​ലും ഡി.​എം.​ഇ ഓ​ഫി​സി​ന്​ മു​ന്നി​ലും ധ​ര്‍​ണ ന​ട​ത്തും. രോ​ഗി പ​രി​ച​ര​ണ​ത്തെ​യും അ​ധ്യാ​പ​ന​ത്തെ​യും ബാ​ധി​ക്കാ​ത്ത നി​ല​യി​ലാ​കും സ​മ​രം.

ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ജ​നു​വ​രി 29ന് ​രാ​വി​ലെ എ​ട്ട്​ മു​ത​ല്‍ 11 വ​രെ എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും മൂ​ന്ന്​ മ​ണി​ക്കൂ​ര്‍ സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും. പ​ണി​മു​ട​ക്ക്​ സ​മ​യ​ത്ത്​ ഒ.​പി​ക​ളും അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്​​ത്ര​ക്രി​യ​ക​ളും ന​ട​ത്തി​ല്ല. അ​ധ്യാ​പ​ന​ത്തി​ല്‍​നി​ന്ന്​ വി​ട്ടു​നി​ല്‍​കും. എ​ന്നാ​ല്‍ കോ​വി​ഡ് ചി​കി​ത്സ, അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍, ഐ.​സി.​യു, ലേ​ബ​ര്‍ റൂം, ​അ​ത്യാ​ഹി​ത​വി​ഭാ​ഗം, വാ​ര്‍​ഡ് സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ പ​ണി​മു​ട​ക്കി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി.

ജ​നു​വ​രി 29 മു​ത​ല്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​ര്‍ എ​ല്ലാ നോ​ണ്‍ കോ​വി​ഡ് മീ​റ്റി​ങ്ങു​ക​ള്‍, ബോ​ര്‍​ഡ്‌ മീ​റ്റി​ങ്ങു​ക​ള്‍, അ​ക്കാ​ദ​മി​ക് ഡ്യൂ​ട്ടി​ക​ള്‍, വി.​ഐ.​പി ഡ്യൂ​ട്ടി​ക​ള്‍, പേ ​വാ​ര്‍​ഡ് അ​ഡ്മി​ഷ​ന്‍ എ​ന്നി​വ ബ​ഹി​ഷ്ക​രി​ക്കും. ഫെ​ബ്രു​വ​രി 5ന് ​എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും 24 മ​ണി​ക്കൂ​ര്‍ റി​ലേ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തും. ഫെ​ബ്രു​വ​രി ഒ​മ്ബ​ത്​ മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്ത​ി​ലേ​ക്ക്​ നീ​ങ്ങാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *