തൃശൂര്‍ കോര്‍പറേഷന്‍ കോര്‍പറേഷന്‍ പുല്ലഴി ഡിവിഷന്‍ യു.ഡി.എഫ്​ പിടിച്ചെടുത്തു

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി ഡിവിഷന്‍ എല്‍ഡിഎഫില്‍ നിന്നു കോണ്‍ഗ്രസ് പിടിച്ചു. 998 വോട്ടാണ് ഭൂരിപക്ഷം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാമനാഥനെതിരെ കോണ്‍ഗ്രസ് റിബല്‍ രാമന്‍കുട്ടിയാണ് മത്സരിച്ചത്. ഇതോടെ കോണ്‍ഗ്രസ് റിബലായ മേയറുടെ ഒറ്റ വോട്ട് ഭൂരിപക്ഷത്തിലായി എല്‍ഡിഎഫ് കോര്‍പറേഷന്‍ ഭരണം.

ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രോഹിത് എം.പിള്ള 464 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച ഏഴ് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ജനുവരി നാലിനായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പണം. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ജനുവരി അഞ്ചിന് നടന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴിനായിരുന്നു.

കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്ബിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പിഎച്ച്‌സി വാര്‍ഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07)എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്

Leave a Reply

Your email address will not be published. Required fields are marked *