കളമശേരിയില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് ജയം

കളമശേരി: നഗരസഭയിലെ വാര്‍ഡ് 37 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി റഫീക്ക് മരക്കാറിന് ജയം. 64 വോട്ടിന്റെ ഭൂരിപക്ഷമാണ് റഫീക്ക് നേടിയത്. നഗരസഭാ ഭരണം വരും നാളുകളില്‍ പ്രതിസന്ധിയിലാകും. എല്‍.ഡി.എഫും യു.ഡി.എഫും തുല്യ ശക്തികളായി നില്‍ക്കുകയാണ്. നിലവില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫാണ് ഭരിക്കുന്നത്.

വോട്ടിംഗ് നില

ആകെ പോള്‍ ചെയ്തത് : 775

റഫീക്ക് മരക്കാര്‍- ഇടത് സ്ഥാനാര്‍ത്ഥി- 308 വോട്ട് -ചിഹ്നം കുട

വി.എസ്.സമിന്‍- യു.ഡി.എഫ് ലീഗ് സ്ഥാനാര്‍ത്ഥി – 244 വോട്ട് – ചിഹ്നം ഏണി

ഷെരീഫ് ഇബ്രാഹിം – സ്വതന്ത്രന്‍ – 03വോട്ട് – ചിഹ്നം ആപ്പിള്‍

ഷിബു സിദ്ധിക്ക് – സ്വതന്ത്രന്‍ – 207 വോട്ട് – ചിഹ്നം കാര്‍

സി.കെ.ഗോപിനാഥ് – ബി.ജെ.പി – 13 വോട്ട്- ചിഹ്നം താമര

Leave a Reply

Your email address will not be published. Required fields are marked *