വീട് വാടകക്കെടുത്ത് പെണ്‍വാണിഭം : 3പേര്‍ അറസ്​റ്റില്‍

അടൂര്‍: വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്​റ്റില്‍. നടത്തിപ്പുകാരായ കോഴിക്കോട് ഫറോക്ക്​ കൈതോലി പാടത്തില്‍ ജംഷീര്‍ ബാബു (37), പുനലൂര്‍ മാത്ര വെഞ്ചേമ്ബ് സുധീര്‍ മന്‍സില്‍ ഷമീല (36), സംഘത്തില്‍പെട്ട പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടില്‍ അനിത (26) എന്നിവരെയാണ് അടൂര്‍ സി.ഐ യു. ബിജുവിന്‍റെ നേതൃത്വത്തില്‍ അറസ്​റ്റ്​ ചെയ്തത്.

പന്നിവിഴ ഭാഗത്ത് വീട് വാടകക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. വാടകവീട് കേന്ദ്രീകരിച്ച്‌ കഞ്ചാവ് ഉള്‍പ്പെടെ ലഹരി കച്ചവടം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് റെയ്ഡ് നടത്തുകയും 30 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു.

ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയെ തുടര്‍ന്ന് അടൂര്‍ പൊലീസ് സി.ഐയെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയുന്നത്. ഇവരുടെ ഫോണിലുള്ള അടൂരിലും പരിസരത്തുമുള്ളവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *