പത്തനാപുരത്ത് നാളെ ഹര്‍ത്താല്‍

കൊല്ലം: പത്തനാപുരത്ത് നാളെ ഹര്‍ത്താല്‍. ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ പൊലീസ് നടപടിക്കെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
കൊല്ലത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. കെബി ഗണേഷ്‌കുമാറിന്റെ പത്തനാപുരത്തെ വസതിയിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. ഗണേഷിന്റെ വസതിക്ക് ഒരു കിലോ മീറ്റര്‍ മുമ്ബേ പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോവാന്‍ ശ്രമിക്കവെ പൊലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിവീശലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സജു ഖാന് പരിക്കേറ്റു.

കൊല്ലത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. എംഎല്‍എയുടെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം

Leave a Reply

Your email address will not be published. Required fields are marked *