കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രതിരോധ വാക്സിനേഷൻ നൽകി

കോലഞ്ചേരി:എറണാകുളം ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ കോലഞ്ചേരി മെഡിക്കൽ കോളേജിൽ 83 പേർക്ക് കോവിഡ് – 19 രോഗപ്രതിരോധ കുത്തിവെപ്പ് നൽകി. രാവിലെ 11.30ന് ആരംഭിച്ച വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

കോലഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. അജിത് വേണുഗോപാലൻ, മെഡിക്കൽ കോളേജ് ഡീൻ ഡോ. ഡോ. ദിവാകർ എന്നിവർ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .വി.പി സജീന്ദ്രൻ എം.എൽ.എ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പി.ടി വർഗീസ് എന്നിവർ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *