ഓട്ടോ ഡ്രൈവറുടെ കഥപറയുന്ന “രണ്ട്” ചിത്രീകരണം പുരോഗമിക്കുന്നു

പ്രേക്ഷകശ്രദ്ധയാകർഷിച്ച ഫൈനൽസിനു ശേഷം പ്രജീവ് സത്യവ്രതൻ ഹെവൻലി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് രണ്ട്.

മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ മനുഷ്യരിലുണ്ടാക്കുന്ന ഭയങ്ങളെയും സംശയങ്ങളെയും ചിരിയുടെയും ചിന്തയുടെയും മേമ്പൊടി ചേർത്ത് അവതരിപ്പിക്കുന്ന ചിത്രമാണ് രണ്ട്. വിവിധ മതസ്ഥർ ഒരുമിച്ച് താമസിക്കുന്ന ചെമ്പരിക്ക എന്ന ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ വാവ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണീ ചിത്രം.

വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായക കഥാപാത്രമായ വാവ യെ അവതരിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാഗ്രഹിക്കുന്ന നാട്ടിൻപുറത്തുകാരനായ ഓട്ടോ ഡ്രൈവറാണ് വാവ. അന്ന രേഷ്മ രാജനാണ് നായിക. ഒപ്പം ടിനിടോം , ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ ,ബാലാജി ശർമ്മ , ഗോകുലൻ, സുബീഷ് സുധി,രാജേഷ് ശർമ്മ,മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ,സ്വരാജ് ഗ്രാമിക  ,രഞ്ജിത് കാങ്കോൽ, ജയശങ്കർ / ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ, ഹരി കാസർഗോഡ്, ശ്രീലക്ഷ്മി/ മാല പാർവ്വതി, മറീന മൈക്കിൾ ,മമിത ബൈജു , പ്രീതി എന്നിവർ അഭിനയിക്കുന്നു

ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ ,സംവിധാനം – സുജിത് ലാൽ, ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ്,  കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി,എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം,  മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല , ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, കല -അരുൺ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് സുന്ദരം , സ്റ്റിൽസ് – അജി മസ്ക്കറ്റ്,പി ആർ ഓ – അജയ് തുണ്ടത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *