പ​ള്ളി ത​ര്‍​ക്കം: ഓര്‍ത്തഡോക്‌സ്‌ വി​ഭാ​ഗം ചര്‍ച്ച ബ​ഹി​ഷ്ക​രി​ച്ചു

കാ​യം​കു​ളം: ക​ട്ട​ച്ചി​റ പ​ള്ളി ത​ര്‍​ക്ക വി​ഷ​യ​ത്തി​ല്‍ ക​ല​ക്ട​ര്‍ വി​ളി​ച്ച ച​ര്‍​ച്ചയില്‍ നിന്ന് ഒാ​ര്‍​ത്ത​ഡോ​ക്സ് വിഭാഗം വിട്ടുനിന്നു . പ്രാ​ര്‍​ഥ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ഇ​രു​വി​ഭാ​ഗ​ത്തെ​യും വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ച​ര്‍​ച്ച​ക്കാ​യി ക​ല​ക്ട​ര്‍ ക്ഷ​ണി​ച്ച​ത്. എ​ന്നാ​ല്‍, യാ​ക്കോ​ബാ​യ വി​ഭാ​ഗം മാ​ത്ര​മാ​ണ് എ​ത്തി​യ​ത്.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ ഓര്‍ത്തഡോക്‌സ് പ​ക്ഷം സ്വ​ന്ത​മാ​ക്കി​യ ക​ട്ട​ച്ചി​റ പ​ള്ളി​യി​ല്‍ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​മാ​യി നി​ര​ന്ത​രം ത​ര്‍​ക്ക​വും സം​ഘ​ര്‍​ഷ​വും നടന്നുകൊണ്ടരിക്കുകയാണ് .

മൃ​ത​ദേ​ഹ സം​സ്ക​ര​ണ​വും സെ​മി​ത്തേ​രി പ്രാ​ര്‍​ഥ​ന​യു​മാ​ണ് അ​ടി​സ്ഥാ​ന കാ​ര​ണം. ഇ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​മി​ത്തേ​രി ബി​ല്‍ മു​ന്‍ നി​ര്‍​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കാ​ന്‍ ക​ല​ക്ട​ര്‍ ശ്ര​മം ന​ട​ത്തി​യ​ത്. യാ​ക്കോ​ബാ​യ സ​ഭ​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ഫാ. ​റോ​യ് ജോ​ര്‍​ജ്, ട്ര​സ്​​റ്റി അ​ല​ക്സ് എം. ​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *