ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയില്‍ തീപിടിത്തം

ന്യൂഡല്‍ഹി: സഫ്‌ദര്‍ജങ് ആശുപത്രിയിലെ നാലാം നിലയില്‍ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയുടെ നാലാം നിലയിലെ ഒരു മുറിക്കുള്ളില്‍ തീപിടിത്തം ഉണ്ടായത്.

അപകടത്തില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്‌ക്ക്1.24ഓടെയാണ് അഗ്നിശമന സേനയ്‌ക്ക് ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ചത്. ഒപിഡി ബ്ലോക്കിലെ നഴ്‌സിങ് ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഏഴ് അഗ്നിശമന സേന ടെന്‍ഡറുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് അധികൃതര്‍ സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *