കേരളത്തിന് 2373 കോടി അധിക വായ്പ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : കേരളത്തിന് അധികവായ്പ എടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2373 കോടി രൂപ വായ്പ എടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ അധിക വായ്പയ്ക്ക് അനുമതി ലഭിച്ച എട്ടാമത്തെ സംസ്ഥാനമായിരിക്കുകയാണ് കേരളം.

എട്ട് സംസ്ഥാനങ്ങള്‍ക്കായി 23,000 കോടിയിലധികം രൂപ അധിക വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കൊറോണ കാലഘട്ടത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ഇത് ആശ്വാസമായിരിക്കുകയാണ്. സാധാരണയായി ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കുന്നത്. എന്നാല്‍ കൊറോണ വ്യാപനം കാരണം എല്ലാ സംസ്ഥാനങ്ങളും സാമ്ബത്തിക മാന്ദ്യം നേരിടുന്നു എന്ന വസ്തുത കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

കേരളം കൂടാതെ ആന്ധ്രപ്രദേശ്, കര്‍ണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം അധിക വായ്പയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *