സംസ്ഥാനത്ത് ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച്ചയും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച്ചയും പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ച്ച അവധി ഏര്‍പ്പെടുത്തിയത്.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയം ഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കും. രണ്ടാം ശനിയാഴ്ച്ച ഒഴികെ ഇനിയുള്ള എല്ലാ ശനിയാഴ്ച്ചകളും പ്രവര്‍ത്തി ദിവസമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *