കെ എം ഷാജി എം എൽ എയ്‌ക്ക് ഹൃദയാഘാതം; സംഭവം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

കോഴിക്കോട്: അഴീക്കോട് എം.എൽ.എ കെ.എം ഷാജിയ്‌ക്ക് ഹൃദയാഘാതം. ആന്റിജൻ പരിശോധന നടത്തിയപ്പോൾ ഷാജിയ്‌ക്ക് കോവിഡ്‌ പോസി‌റ്റീവായിരുന്നു. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എം.എൽ.എയെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ആൻജിയോപ്ളാസ്‌റ്റി‌ക്ക് വിധേയനാക്കിയതായാണ് വിവരം.

അഴിക്കോട് ഹൈസ്‌ക്കൂളിൽ പ്ളസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴ കേസിൽ കഴിഞ്ഞ ദിവസം ഷാജിയെ വിജിലൻസ് സംഘം ചോദ്യം ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *