പൂജപ്പുര ജയിയലില്‍ പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവം; 3 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: കെവിന്‍ വധകേസ് പ്രതിക്ക് പൂജപ്പുര ജയിയലില്‍ വച്ച്‌ മര്‍ദ്ദനമേറ്റെന്ന ആരോപണത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ.

സംഭവത്തില്‍ മെഡിക്കല്‍ രേഖകളടക്കം പരിശോധിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന് ഡിഐജി പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജയില്‍ വകുപ്പ് തിരുവനന്തപുരം സെക്ഷന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മൂന്ന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെയാണ് അന്വേഷണ വിധേയമായി സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ടിറ്റു ജെറോമിനെ മര്‍ദ്ദിച്ചുവെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ടിറ്റു ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തടവുകാര്‍ക്ക് ജയില്‍ മാറ്റത്തിന് ആവശ്യപ്പെടുകയാണെങ്കില്‍ അതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജയില്‍ വകുപ്പ് കോടതിയെ അറിയിച്ചു.

കെവിന്‍ വധക്കേസിലെ ഒന്‍പതാം പ്രതിയാണ് ടിറ്റു ജെറോം. പ്രതി പൂജപ്പുര സെന്‍ട്രലില്‍ ജീവപരന്ത്യം തടവു ശിക്ഷ അനുഭിക്കുന്നതിനിടയിലാണ് ടിറ്റുവിന് മര്‍ദ്ദനമേല്‍ക്കുന്നത്. ജയിലില്‍ കഴിയുന്ന ടിറ്റുവിനെ കുറിച്ച്‌ ദിവസങ്ങളായി വിവരങ്ങള്‍ ലഭിക്കാതെ വന്നതിന്റെ അടിസ്ഥാനത്തില്‍ പിതാവ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മര്‍ദ്ദന വിവരം പുറത്തുവരുന്നത്. ടിറ്റു ഇപ്പോള്‍ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *