ഇന്ത്യയെ പ്രശംസിച്ച്‌ ലോകവ്യാപാര സംഘടന

ജനീവ : കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച 7.4 ശതമാനമായി വര്‍ദ്ധിച്ചതോടെയാണ് പ്രശംസയുമായി ലോകവ്യാപാര സംഘടന രംഗത്ത് വന്നത്. ഇന്ത്യയുടെ ഏഴാമത് വ്യാപാരനയ അവലോകനത്തിനിടെയായിരുന്നു വ്യാപാര സംഘടനയുടെ പ്രശംസ.

ഇന്ത്യയുടെ പെട്ടെന്നുള്ള സാമ്ബത്തിക വളര്‍ച്ച സാമൂഹിക സാമ്ബത്തിക സൂചികകളായ പ്രതിശീര്‍ഷ വരുമാനം, ആയുര്‍ദൈര്‍ഘ്യം എന്നിവയിലുണ്ടായ നേട്ടംകൂടിയാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെക്കുറിച്ചും സംഘടന പ്രത്യേകം പരാമര്‍ശിച്ചു. വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചതും, ധനസഹായ പദ്ധതികളും പ്രശംസനീയമാണെന്നും വ്യാപാര സംഘടന ചൂണ്ടിക്കാട്ടി.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായുള്ള നടപടികള്‍ ലഘൂകരിക്കുകയും, വ്യാപാര രംഗത്ത് നവീകരണങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ നടപടികളെയും സംഘടന പുകഴ്ത്തി.

ഇന്ത്യയുടെ സാമ്ബത്തിക ഉള്‍ക്കൊള്ളല്‍ നയം ഗ്രാമവും,നഗരവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ കാരണമായതായി ലോകവ്യാപാര സംഘടനാ സെക്രട്ടേറിയേറ്റിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തിയത് ആളുകളുടെ ജീവിത നിലവാരം ഉയരാന്‍ കാരണമായി. രാജ്യത്ത് നടപ്പിലാക്കിയ ജിഎസ്ടി സമ്ബ്രദായം പരോക്ഷ നികുതി വ്യവസ്ഥയ്ക്ക് ഗുണകരമാകും. ഇന്‍സോള്‍വന്‍സിയും, ബാങ്ക്‌റപ്റ്റ്‌സി കോഡും കോര്‍പ്പറേറ്റ് മേഖലയിലെ കടം ഇല്ലാതാക്കും. ബാങ്കിംഗ് മേഖലയിലെ നവീകരണങ്ങള്‍ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *