മുൻ മന്ത്രി രാമചന്ദ്രന്‍മാസ്റ്റര്‍ അന്തരിച്ചു; സംസ്‌കാരം നടത്തി

കോഴിക്കോട്: അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്ററിന്റെ സംസ്‌കാരം നടത്തി. കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്.

എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിട്ടുള്ള രാമചന്ദ്രൻ, ബത്തേരിയിൽ നിന്നും കൽപ്പറ്റയിൽ നിന്നുമായി ആറ് തവണ എംഎൽഎ ആയിരുന്നു. മരണത്തിൽ നിരവധി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *