വാളയാര്‍ കേസ്: സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സർക്കാറിന്റെ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും അമ്മ പറഞ്ഞു.

ഹൈക്കോടതി വാളയാർ കേസിൽ പുനർവിചാരണ പ്രഖ്യാപിച്ചപ്പോൾ ഒരു പരാമർശം കൂടി നടത്തിയിരുന്നു. ആവശ്യമെങ്കിൽ സർക്കാരിന് തുടരന്വേഷണം ആവശ്യപ്പെടാം. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് കുട്ടികളുടെ അമ്മ നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *