സ്വാശ്രയ കോളേജുകളിലെ നിയമന- വേതന വ്യവസ്ഥകള്‍: കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ നിയമന- വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാനുള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം.

സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇത്. പുതിയ ബില്‍ വരുന്നതോടെ തൊഴില്‍ ദിനങ്ങളും തൊഴില്‍ സമയവും ജോലി ഭാരവും സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍ക്ക് തുല്യമാക്കും. പി.എഫ് – ഇന്‍ഷുറന്‍സ് എന്നിവയും ബാധകമായിരിക്കും.

നിയമനം ലഭിക്കുന്നവര്‍ കോളേജ് നടത്തുന്ന മാനേജ്മെന്റുമായി കരാറുണ്ടാക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. കരാര്‍ ലംഘനമടക്കമുള്ള നടപടികള്‍ക്കെതിരെ സ്വാശ്രയ കോളേജുകളിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍വലാകലാശാലയില്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *