തിയറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന് ഫിലിം ചേംബര്‍ തീരുമാനം

കൊച്ചി: തിയറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന് ഫിലിം ചേംബര്‍ തീരുമാനം. സിനിമകള്‍ ഇപ്പോള്‍ വിതരണത്തിന് നല്‍കില്ല. സിനിമ മേഖലക്ക് മുഴുവന്‍ സര്‍ക്കാര്‍ സാമ്ബത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബര്‍. 50 ശതമാനം ആളുകളെ വെച്ച്‌ തിയറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. വിനോദനികുതിയില്‍ ഇളവ് നല്‍കാതെ മുന്നോട്ട് പോകാനാവില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തീയറ്റര്‍ ഉടമകള്‍ ചേര്‍ന്ന യോഗത്തില്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കാനായിരുന്നു തീരുമാനം. പന്ത്രണ്ടാം തീയതിയോടെ തീയറ്ററുകള്‍ തുറക്കാന്‍ സജ്ജമായിരിക്കും. അതിനുവേണ്ട വൃത്തിയാക്കലുകള്‍ ജോലികളടക്കം പുരോഗമിക്കുകയാണെന്നും തീയറ്റര്‍ ഉടമകള്‍ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ന് നടന്ന ഫിലിം ചേംബറിന്റെ യോഗം അത്തരത്തിലൊരു നീക്കം വേണ്ടായെന്ന സംയുക്ത തീരുമാനത്തിലെത്തുകയായിരുന്നു. സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എങ്കില്‍ മാത്രമേ ഈയൊരു പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു എന്ന് ഫിലിം ചേംബര്‍ പറഞ്ഞു. 102 ഓളം ചിത്രങ്ങള്‍ ഇപ്പോള്‍ റിലീസ് ചെയ്യാന്‍ ഒരുക്കമാണ്. എന്നാല്‍ 50 ശതമാനം ആളുകളെ മാത്രം വെച്ച്‌ തീയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സാധ്യമല്ലായെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *