വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുന്നേ തുറന്ന് കൊടുത്ത മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുന്നേ തുറന്ന് കൊടുത്ത മൂന്ന് പേർ അറസ്റ്റിൽ. വീ ഫോർ കൊച്ചി പ്രവർത്തകരാണ് അറസ്റ്റിലായത്. നിപുൺ ചെറിയാൻ, റാഫേൽ, ആഞ്ചലോസ്, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിച്ച കുറ്റം ഇവർക്കെതിരെ ചുമത്തി. വൈറ്റില മേൽപ്പാലത്തിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

ശനിയാഴ്ച മേൽപ്പാലം തുറന്നുകൊടുക്കാനിരിക്കെ ഒരു കൂട്ടമാളുകൾ ബാരിക്കേഡുകൾ നീക്കി വാഹനങ്ങൾ കടത്തിവിട്ടത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വി ഫോർ കൊച്ചിയുടെ പ്രവർത്തകൻ നിപുൺ ചെറിയാൻ ഉൾപ്പെടെ നാലു പേരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ഗൂഢാലോചനക്കും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *