കഞ്ചാവു വില്‍പ്പന നടത്തുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കഞ്ചാവു വില്‍പ്പന നടത്തുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍. പാറശാല ആശുപത്രി ജംക്‌ഷന് സമീപം ചാലിയ കുടിവിള വീട്ടില്‍ അനു (34) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും 8 കിലോ കഞ്ചാവു പിടിച്ചെടുത്തു.

കിള്ളിപ്പാലത്ത് നിന്നാണ് ഇയാളെ എക്സൈസ് പിടികൂടിയത്. ജില്ലയിലെ കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്കായി ആന്ധ്രയില്‍ നിന്നു കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ. അനില്‍കുമാര്‍, ആര്‍.രാജേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍ അജയകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ തോമസ്, വി. ഉണ്ണികൃഷ്ണന്‍ നായര്‍. , ആര്‍. പ്രകാശ് ,രാജപ്രസാദ് ,തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *