മദ്യവില കൂട്ടണമെന്ന് ബെവ്കോ സ​ര്‍​ക്കാ​രി​നു ശി​പാ​ര്‍​ശ ന​ല്‍​കി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്കോ. ലി​റ്റ​റി​ന് 100 രൂ​പ മു​ത​ല്‍ 150 രൂ​പ വ​രെ വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​ദ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ബ​വ്കോ സ​ര്‍​ക്കാ​രി​നു ശി​പാ​ര്‍​ശ ന​ല്‍​കി.

മദ്യനിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 20-30 ശതമാനം വില വര്‍ധിപ്പിക്കണമെന്നായിരുന്നു മദ്യകമ്ബനികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഏഴ് ശതമാനം വില വര്‍ധന അംഗീകരിക്കുകയായിരുന്നു.

മദ്യവില പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ മദ്യ വിതരണം നിര്‍ത്തേണ്ടി വരുമെന്ന് കാട്ടി നേരത്തെ ബെവ്കോ എംഡിക്ക് മദ്യകമ്ബനികള്‍ കത്ത് നല്‍കിയിരുന്നു. മദ്യവില പുതുക്കി നിശ്ചയിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതാണ് ഇത്തരമൊരു കത്തുനല്‍കാന്‍ മദ്യകമ്ബനികളെ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *