സ്വപ്ന ഉള്‍പ്പെടെ 20 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് എന്നിവര്‍ ഉള്‍പ്പെട 20 പേര്‍ക്കെതിരെ എന്‍ഐഎ. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ രണ്ടാംപ്രതിയായ സന്ദീപ് നായര്‍ കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയായി.സ്വര്‍ണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് നടന്ന് ആറുമാസം തികയുന്നതിനു മുന്‍പാണ് എന്‍ഐഎ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സ്വപ്ന സുരേഷ്, സരിത്ത്, കെടി റമീസ് തുടങ്ങി മുപ്പത്തഞ്ചോളം പേരാണ് കേസില്‍ നിലവില്‍ പ്രതികള്‍. ഇവരില്‍ 21 പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തിട്ടുണ്ട്. 7 ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ അടക്കമുളള 12 പേര്‍ക്ക് കേസില്‍ ജാമ്യം കോടതി ജാമ്യം അനുവദിച്ചു പുറത്താണുള്ളത്.

കേസില്‍ യു.എ.പി.എ. നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്.ഇവര്‍ക്കെതിരെ യുഎപിഎ 16,17,18 വകുപ്പുകള്‍ പ്രകാരം കു‌റ്റം ചുമത്തിയതായി കു‌റ്റപത്രത്തില്‍ പറയുന്നു. നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ സന്ദീപ് നായരെ കു‌റ്റപത്രത്തില്‍ മാപ്പ്സാക്ഷിയാക്കി. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയാണ് കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *