സ്‍പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാൻ കസ്റ്റംസ് നിർദേശം

കൊച്ചി :സ്‍പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാൻ കസ്റ്റംസ് നിർദേശം. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിൽ ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ്. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

സ്പീക്കറെ നീക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എം.ഉമ്മർ എം.എൽ.എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യുമെന്നത് ഗൗരവതരമാണെന്നും നിയമസഭയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *