കേരളാ ബാങ്കിനെതിരായുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ഡിവിഷന്‍ ബെഞ്ചിന് വിട്ടു

കൊച്ചി: കേരളാ ബാങ്കിനെതിരായുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ഡിവിഷന്‍ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനാണ് ഹര്‍ജി കൈമാറിയിരിക്കുന്നത്. പൊതുതാത്പര്യ സ്വഭാവമുള്ളതാണ് ഹര്‍ജി ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ആര്‍ബിഐ ലൈസന്‍സില്ലാതെയാണ് കേരളാ ബാങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

ബാങ്കിംഗ് നിയന്ത്രണ നിയമ പ്രകാരം 20 ശാഖകളുടെയും മൂന്ന് റീജനല്‍ ഓഫിസുകളുടെയും പ്രവര്‍ത്തനത്തിനു മാത്രമാണു ബാങ്കിന് ആര്‍ബിഐ ലൈസന്‍സ് ലഭിച്ചത്. ലൈസന്‍സില്ലാത്ത ശാഖകള്‍ പൂട്ടുവാന്‍ ആര്‍ബിഐയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *