ജോസ് കെ.മാണിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തിരഞ്ഞെടുത്തു
കോട്ടയം : കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണി എംപിയെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും ജോസ് കെ.മാണിയെ തിരഞ്ഞെടുത്തു.
നേരത്തെ ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി കോടതി വിധിയെ തുടര്‍ന്ന് അസാധുവായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയെ അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയില്‍ പറയുന്ന കമ്മിറ്റി യോഗം ചേര്‍ന്നാണ് ഇന്ന് ചെയര്‍മാനെ തിരഞ്ഞെടുത്തത്.