ആവശ്യമായ സ്ഥലങ്ങളില്‍ ബൂത്ത് മുതല്‍ ഡിസിസി വരെ പുനഃസംഘടന

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതാക്കളുടെ പരസ്യ പ്രസ്താവനയ്ക്ക് വിലക്കേര്‍പ്പെടുത്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്ന കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകും. നേതാക്കള്‍ അച്ചടക്കം പാലിക്കണമെന്ന് താരീഖ് വ്യക്തമാക്കി.

ഡിസിസികള്‍ക്കെതിരെ പല പരാതികളും ലഭിച്ചിട്ടുണ്ട്. ഡിസിസികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നടപടിയുണ്ടാകും. ആവശ്യമായ സ്ഥലങ്ങളില്‍ ബൂത്ത് മുതല്‍ ഡിസിസി വരെ പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പാണ്. വരുന്ന ദിവസങ്ങളില്‍ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രയോഗികതയില്‍ വരുത്തും.

തിരുത്തലുകള്‍ വേണമെന്ന് അവശ്യപ്പെട്ടിട്ടുണ്ട്. അത് ഉണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കും. തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നും വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് സംഭവിച്ചതെന്നും താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *