കര്‍ഷകരെ ശക്തരാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കര്‍ഷകരെ ശക്തരാക്കാന്‍ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറാം കിസാന്‍ റെയില്‍ പദ്ധതി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിസാന്‍ റെയിലിലൂടെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകും. തങ്ങളുടെ വിഭവങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് ഇതിലൂടെ സാധിക്കും. ചെലവ് കുറയ്‌ക്കാനും വരുമാനം വര്‍ധിക്കാനും കിസാന്‍ റെയിലിലൂടെ കര്‍ഷകര്‍ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *