പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യാ കമ്ബനിയെപ്പോലെ: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യാ കമ്ബനിയെപ്പോലെ പെരുമാറുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. കര്‍ഷക സമരങ്ങളെ അവഗണിക്കുന്ന ബിജെപിയുടെ നിലപാടിനെതിരെയായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.

ബ്രിട്ടീഷുകാരുടെ മടിയില്‍ ഇരുന്നവര്‍ ഇപ്പോള്‍ രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുകയാണെന്നും അവര്‍ക്ക് ഒരിക്കലും കര്‍ഷകരുടെ വേദന കാണാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കര്‍ഷക സമരത്തിനിടെ 45 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി സംസാരിക്കണമെങ്കില്‍ ഇനി എത്ര കര്‍ഷകര്‍ കൂടി ജീവന്‍ നഷ്ടപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *