ശബരിമല നട തുറന്നു; മലകയറാന്‍ പമ്പയിലെത്തിയ യുവതി പ്രതിഷേധങ്ങളെത്തുടര്‍ന്ന് മടങ്ങാന്‍ തീരുമാനിച്ചു

ശബരിമല: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജയ്ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് വൈകിട്ട് 5നു ശ്രീകോവിലില്‍ വിളക്ക് തെളിച്ചു. പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.


മലകയറാനായി  ചേര്‍ത്തല സ്വദേശി അഞ്ജു, ഭര്‍ത്താവിനും കുട്ടികള്‍ക്കും പമ്പയില്‍ എത്തിയെങ്കിലും
പൊലീസുമായുള്ള ചര്‍ച്ചയ്ക്കുശേഷം മടങ്ങാന്‍ തീരുമാനിച്ചു. യുവതി എത്തിയെന്നറിഞ്ഞു പമ്പ ഗണപതിക്ഷേത്രത്തില്‍ ഭക്തര്‍ നാമജപ പ്രാര്‍ഥനയിലാണ്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തരാണു നാമജപം നടത്തിയത്. യുവതി മല കയറുന്നില്ലെന്നു തീരുമാനിച്ചതായി എസ്പി രാഹുല്‍ ആര്‍.നായര്‍ അറിയിച്ചു. യുവതി സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും അതിനാല്‍ സുരക്ഷ നല്‍കേണ്ടതില്ലെന്നും എസ്പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *