അഭയ കേസ് : നീതി വൈകുന്നത് പഴഞ്ചന്‍ രീതിയെന്ന് ഓര്‍മ്മിപ്പിച്ച്‌ കോടതി

തിരുവനന്തപുരം: നീതി വൈകുന്നത് പഴഞ്ചന്‍ രീതിയെന്ന് ഓര്‍മ്മിപ്പിച്ച്‌ കോടതി. അഭയ വിധിന്യായത്തിലാണ് കോടതിയുടെ ഓര്‍മപ്പെടുത്തല്‍. ബ്രിട്ടീഷ് ചരിത്രകാരന്‍ തോമസ് ബാബിങ് ടണിന്‍്റെ ലേഖനം ഉദ്ധരിച്ചാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

1788ല്‍ വാറണ്‍ ഹേസ്റ്റിംഗ്സിന്‍്റെ വിചാരണ നീണ്ടതാണ് കോടതി ചൂണ്ടിക്കാട്ടിയത്. ജഡ്ജിമാര്‍ മാറിമാറി വന്നിട്ടും ആ കേസില്‍ മാറ്റമുണ്ടായില്ലെന്നും ആ ലേഖനം പറയുന്നുണ്ട്.

അഭയ കേസില്‍ 28 വര്‍ഷത്തിലേറെ നീണ്ട നിയമ പോരാട്ടം ഇതിന് സമാനമെന്ന് കോടതി പറഞ്ഞു. ശിക്ഷ വിധിന്യായത്തില്‍ ആമുഖമായാണ് കോടതി ഇക്കാര്യം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *