സുഗതകുമാരിക്ക് യാത്രാമൊഴിയേകി കേരളം

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരിക്ക് സാംസ്‌കാരിക കേരളം യാത്രാമൊഴിയേകി. ടീച്ചറുടെ ഛായാചിത്രത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ആയിരങ്ങളാണ് എത്തിയത്.

സുഗതകുമാരി ടീച്ചറുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു. വൈകിട്ട് നാലുമണിയോടെ മെഡിക്കല്‍ കോളേജില്‍ നിന്നും ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു

Leave a Reply

Your email address will not be published. Required fields are marked *