അ​ഭ​യ കേ​സ്: പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി; ശിക്ഷ നാളെ

തിരുവനന്തപുരം: അഭയ കേസില്‍ ഫാ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സി ബി ഐ കോടതി. ഇവരുടെ ശിക്ഷ വിധി നാളെയുണ്ടാകും. 28 വര്‍ഷത്തിന് ശേഷമാണ് കേരളം കാത്തിരുന്ന കേസില്‍ സുപ്രധാന വിധി വരുന്നത്. കോടതിക്കും ദൈവത്തിനും നന്ദിയെന്നും അഭയയുടെ കുടുംബം പ്രതികരിച്ചു.

ഫാ തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റവും അതിക്രമിച്ച്‌ കടക്കലും തെളിഞ്ഞതായി കോടതി പ്രസ്‌താവിച്ചു. സിസ്റ്റര്‍ സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. വിഎധി കേട്ട് കോടതി മുറിയിലുണ്ടായിരുന്ന പ്രതികള്‍ പൊട്ടിക്കരഞ്ഞു. പുറത്തുണ്ടായിരുന്ന പ്രതികളുടെ ബന്ധുക്കളും കന്യാസ്‌ത്രീകളും പൊട്ടിക്കരയുന്നുണ്ടായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിക്കായി പ്രതികളെ പൊലീസിന് കൈമാറും. നാളെ ജയിലില്‍ നിന്ന് കോടതിയില്‍ ഇവരെ എത്തിച്ച ശേഷമായിരിക്കും ശിക്ഷ വിധിക്കുക.

1992 മാര്‍ച്ച്‌ 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.

ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. അഭയയുടെ ഇന്‍ക്വ‌ിസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്ബേ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്‌തിരുന്നു. തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡി വൈ എസ് പി സാമുവലിനേയും പ്രതിയാക്കി.

മുന്‍ ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സി ബി ഐ കോടതിയും പ്രതിചേര്‍ത്തു. സാമുവല്‍ മരിച്ചതിനാല്‍ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. വിചാരണ തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സി ബി ഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്.

പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ​റ​ഞ്ഞ​ത്. സി.ബി.ഐക്കു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ എം. നവാസ് ഹാജരായി.

 

Leave a Reply

Your email address will not be published. Required fields are marked *